ലാസ്റ്റ് ഡാൻസിൽ സെമിയിൽ വീണു സാനിയ! അവസാന വിംബിൾഡണിൽ സെമിഫൈനലിൽ സാനിയ സഖ്യം പരാജയപ്പെട്ടു

Wasim Akram

വിംബിൾഡൺ മിക്സഡ് ഡബിൾസ് സെമിഫൈനലിൽ സാനിയ മിർസ, ക്രൊയേഷ്യൻ താരം മാറ്റെ പാവിച് സഖ്യത്തിന് പരാജയം. കരിയറിലെ തന്റെ അവസാന വിംബിൾഡണിൽ ഇത് വരെ നേടാൻ സാധിക്കാത്ത വിംബിൾഡൺ കിരീടം എന്ന സ്വപ്നം നേടാൻ സാനിയക്ക് ഇതോടെ സാധിക്കില്ല. ആറാം സീഡ് ആയ ഇന്ത്യൻ, ക്രൊയേഷ്യൻ സഖ്യത്തെ നിലവിലെ ജേതാക്കളും രണ്ടാം സീഡും ആയ നീൽ പുസ്‌കി, ഡിസറയെ ക്രാവിസ്ക് സഖ്യം ആണ് പരാജയപ്പെടുത്തിയത്.

20220707 020732
Screenshot 20220707 020635 01

ബ്രിട്ടീഷ് അമേരിക്കൻ സഖ്യത്തിന് എതിരെ ആദ്യ സെറ്റ് 6-4 നു ജയിച്ച ശേഷം ആണ് സാനിയ സഖ്യം പരാജയം വഴങ്ങിയത്. രണ്ടാം സെറ്റ് 7-5 നു നഷ്ടമായ ശേഷം മൂന്നാം സെറ്റിൽ അവസാന സർവീസ് കൈവിട്ടു ആണ് സാനിയ സഖ്യം പരാജയം വഴങ്ങിയത്. 6-4 നു ആണ് മൂന്നാം സെറ്റ് സാനിയ സഖ്യം കൈവിട്ടത്. മത്സരത്തിൽ 10 ഏസുകൾ ഉതിർത്ത സാനിയ സഖ്യം 3 തവണ ബ്രൈക്ക് കണ്ടത്തിയെങ്കിലും 4 തവണ ബ്രൈക്ക് വഴങ്ങി. വിംബിൾഡണിൽ അവസാന മത്സരം സെന്റർ കോർട്ടിൽ കളിച്ചു വിട പറയാനുള്ള അവസരം ഇതോടെ ഇന്ത്യൻ ഇതിഹാസ താരത്തിന് നഷ്ടമായി.