റേ മനാജ് വാറ്റ്ഫോർഡിലെത്തും

അല്ബേനിയൻ താരം റേ മനാജ് ബാഴ്‌സലോണ വിടുന്നു.വാട്ഫോഡാണ് മുന്നേറ്റ താരത്തെ തങ്ങളുടെ കൂടാരത്തിൽ എത്തിക്കുന്നത്. ഇരു ടീമുകളും തമ്മിലുള്ള ചർച്ചകൾ പുരോഗമിക്കുകയാണ്. മനാജ് നിലവിൽ ഇംഗ്ലണ്ടിൽ വാട്ഫോഡ് ടീമിന്റെ സൗകര്യങ്ങൾ സന്ദർശിച്ചു കൊണ്ടിരിക്കുകയാണ്. ടീമുകൾ തമ്മിൽ കരാറിൽ എത്തുന്ന മുറക്ക് താരത്തിന്റെ വൈദ്യപരിശോധന നടക്കും.

ഒരു വർഷത്തെ കരാറിൽ ആണ് മനാജ് വാട്ഫോഡിൽ എത്തുക. 2023 വരെയാണ് താരത്തിന് ബാഴ്‌സയിൽ കരാർ ബാക്കിയുള്ളത്.ഇതോടെ ടീമുമായുള്ള കരാർ താരം പൂർത്തിയാക്കും.മനാജിനെ ഭാവിയിൽ കൈമാറുകയാണെങ്കിൽ അതിലൊരു അംശവും ബാഴ്‌സക്ക് നേടാൻ ആവും.

2020 ലാണ് മനാജ് ബാഴ്‌സ ബി ടീമിനോടൊപ്പം ചേരുന്നത്. മുപ്പതോളം മത്സരങ്ങൾ ടീമിനായി ഇറങ്ങി. അവസാന സീസണിൽ ബാഴ്‌സക്കൊപ്പം പരിശീലന മത്സരങ്ങളിൽ ഇറങ്ങിയെങ്കിലും ശേഷം സീരി എ ടീം ആയ സ്പെസിയയിൽ ലോണിൽ കളിക്കുകയായിരുന്നു.