രഞ്ജി ട്രോഫി ആദ്യ ക്വർട്ടർ ഫൈനൽ മത്സരത്തിൽ ജാർഖണ്ഡിനെതിരെ ബംഗാൾ ശക്തമായ നിലയിൽ. ആദ്യ ദിനം സ്റ്റമ്പ് എടുക്കുമ്പോൾ മുന്നൂറ്റി പത്ത് റൺസിന് ഒരു വിക്കറ്റ് എന്ന ശക്തമായ നിലയിലാണ് ബംഗാൾ.
സെഞ്ചുറി നേടിയ സുദീപ് കുമാർ ഘരമിയാണ് ബംഗാൾ ആക്രമണത്തിന് ചുക്കാൻ പിടിച്ചത്.
ഇരുനൂറ്റിനാല് ബോൾ നേരിട്ട താരം പതിമൂന്ന് ഫോറും ഒരു സിക്‌സും അടക്കം പുറത്താവാതെ നൂറ്റിയാറ് റൺസ് നേടി. ക്യാപ്റ്റൻ അഭിമന്യു ഈശ്വരൻ (65), അഭിഷേക് രാമൻ (41), അനുസ്പുത് മജൂംദാർ (85*) എന്നിവർ പിന്തുണ നൽകി.
നേരത്തെ ടോസ് ടോസ് നേടിയ ജാർഖണ്ഡ് ക്യാപ്റ്റൻ സൗരഭ് തിവാരി ഫീല്ഡിങ് തിരഞ്ഞെടുക്കുകയായിരുന്നു.
അഭിഷേക് രാമനും അഭിമന്യു ഈശ്വരനും ബംഗാളിന് മികച്ച തുടക്കം നൽകി. ഓപ്പണർ അഭിഷേക് രാമൻ റിട്ടയർഡ് ഹെർട്ട് ആയി കയറി. ജാർഖണ്ഡ് ആദ്യ ദിനം വീഴ്ത്തിയ ഒരേയൊരു വിക്കറ്റ് സുശാന്ത് ശർമ്മ ശർമ്മ നേടി.