ഇമാൻ ബസാഫ ബെംഗളൂരു എഫ് സി വിട്ടു

ഇറാനിയൻ താരം ഇമാൻ ബെംഗളൂരു എഫ് സി വിട്ടു. താരം ഒരു വർഷത്തെ കരാർ പൂർത്തിയതോടെ ക്ലബ് വിടുക ആയിരുന്നു. കഴിഞ്ഞ സെപ്റ്റംബറിൽ ആയിരുന്നു ഇമാൻ ബെംഗളൂരു എഫ് സിയിലെത്തിയത്. പേർഷ്യൻ ഗൾഫ് പ്രോ ലീഗിലെ മെഷീൻ സസിയയിൽ നിന്നായിരുന്നു ബസഫ ഇന്ത്യയിലേക്ക് എത്തിയത്. മധ്യനിര താരം ആകെ 7 മത്സരങ്ങൾ ആണ് ബെംഗളൂരു എഫ് സിക്കായി ഐ എസ് എല്ലിൽ കളിച്ചത്. ഒരു ഗോൾ നേടിയിട്ടുണ്ട്.

ഇറാനിലെ യൂത്ത് ടീമുകളിലെ അംഗമായി മുമ്പ് ബസഫ U17, U20, U23 തലങ്ങളിൽ തന്റെ ദേശീയ ടീമിനെ പ്രതിനിധീകരിച്ചിട്ടുണ്ട്. വലിയ പ്രതീക്ഷയുള്ള സൈനിംഗ് ആയിരുന്നു എങ്കിലും നിരാശ മാത്രമാണ് ബെംഗളൂരു എഫ് സിക്ക് ലഭിച്ചത്.