ടോറീന്യോക്ക് എതിരെ ജയവുമായി മൂന്നാം സ്ഥാനത്ത് തുടർന്ന് നാപോളി

Wasim Akram

ഇറ്റാലിയൻ സീരി എയിൽ ടോറീന്യോക്ക് എതിരെ ജയവുമായി തങ്ങളുടെ ചാമ്പ്യൻസ് ലീഗ് യോഗ്യത ഉറപ്പാക്കി നാപോളി. നിലവിൽ യുവന്റസിനു നാലു പോയിന്റ് മുകളിൽ മൂന്നാം സ്ഥാനത്ത് ആണ് നാപോളി. മത്സരത്തിൽ പന്ത് കൂടുതൽ നേരം കൈവശം വച്ചത് നാപോളി ആയിരുന്നു.

ഇരു ടീമുകളും ഏതാണ്ട് തുല്യ അവസരങ്ങൾ ആണ് മത്സരത്തിൽ സൃഷ്ടിച്ചത്. ഗോൾ രഹിതമായ ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയിൽ 73 മത്തെ മിനിറ്റിൽ ഫാബിയൻ റൂയിസ് നേടിയ ഗോളിൽ ആണ് നാപോളി വിജയം ഉറപ്പിച്ചത്.