തിരുമ്പി വന്നാച്ച്! ബുണ്ടസ് ലീഗയിലേക്ക് തിരികെയെത്തി ഷാൽക്ക!

ജർമ്മൻ ബുണ്ടസ് ലീഗയിലേക്ക് തിരികെയെത്തി ഷാൽക്ക. ജർമ്മനിയിലെ ഏറ്റവും വലിയ മൂന്നാമത്തെ ക്ലബ് ആയ ഷാൽക്ക കഴിഞ്ഞ സീസണിൽ ആണ് തരം താഴ്ത്തൽ നേരിട്ടത്. ആദ്യ അവസരത്തിൽ തന്നെ ബുണ്ടസ് ലീഗയിൽ തിരിച്ചു എത്താൻ സാധിച്ചത് അവർക്ക് വലിയ കാര്യമാണ്. സെന്റ് പോളിക്ക് എതിരെ ആദ്യ പകുതിയിൽ 2-0 നു പിന്നിലായ ശേഷം തിരിച്ചു വന്നു ജയം കണ്ടാണ് ഷാൽക്ക പ്രൊമോഷൻ നേടിയത്.

20220508 065426

3-2 നു ജയം കണ്ട ഷാൽക്കക്ക് ആയി 47, 71 മിനിറ്റുകളിൽ സൈമൺ തെറോഡ്, 78 മത്തെ മിനിറ്റിൽ റോഡ്രിഗോ സാലസാർ എന്നിവർ ആണ് ഗോളുകൾ നേടിയത്. പകരക്കാനായി ഇറങ്ങിയ സാലസാർ ആണ് ഷാൽക്കക്ക് വലിയ വിജയഗോൾ സമ്മാനിച്ചത്. നിലവിൽ ബുണ്ടസ് ലീഗ രണ്ടിൽ 33 കളികളിൽ നിന്നു 70 പോയിന്റുകളും ആയാണ് ഷാൽക്ക പ്രൊമോഷൻ ഉറപ്പിച്ചത്. ജയത്തോടെ ലീഗിൽ ഒരു മത്സരം ബാക്കി നിൽക്കെ രണ്ടാം ഡിവിഷൻ കിരീടവും ഷാൽക്ക ഉറപ്പിച്ചു.