ഐ പി എൽ യു എ ഇയിൽ പുനരാരംഭിക്കുമ്പോൾ രാജസ്ഥാൻ റോയൽസിനൊപ്പം അവരുടെ പ്രധാന താരങ്ങൾ ഉണ്ടാകില്ല. ഇംഗ്ലീഷ് താരങ്ങളായ ബെൻ സ്റ്റോക്സും ബട്ലറും ഐ പി എല്ലിന് ഉണ്ടാകില്ല എന്നാണ് രാജസ്ഥാൻ ഇന്ന് അറിയിച്ചത്. ട്രിനിഡാഡ് & ടൊബാഗോയിൽ നിന്നുള്ള ഇടംകൈയ്യൻ ഓപ്പണിംഗ് ബാറ്ററായ എവിൻ ലൂയിസ് രാജസ്ഥാൻ റോയൽസ് ടീമിൽ ജോസ് ബട്ട്ലറിന് പകരക്കാരനാകും. ബെൻ സ്റ്റോക്സിന് പകരക്കാരനായി പേസർ ഓഷെയ്ൻ തോമസ് ചേരുമെന്നും ക്ലബ് ഇന്ന് ഔദ്യോഗികമായി അറിയിച്ചു.
29കാരനായ ലൂയിസ് വെസ്റ്റിൻഡീസ് ടീമിനായി 57 ഏകദിനങ്ങൾ കളിച്ചിട്ടുണ്ട്. താരം നേരത്തെ മുംബൈ ഇന്ത്യൻസിന്റെ ഭാഗമായിരുന്നു. 24കാരനായ ഒഷെയ്ൻ തോമസ് 2018 മുതൽ വെസ്റ്റിൻഡീസ് ടീമിനൊപ്പം ഉണ്ട്. 2019ൽ താരം രാജസ്ഥാൻ റോയൽസിനൊപ്പം ഉണ്ടായിരുന്നു.