വിൽപ്പന തുടർന്ന് ബാഴ്സലോണ, എമേഴ്സൺ ഇനി സ്പർസിന്റെ താരം

Img 20210831 230613

ബാഴ്സലോണ വിൽപ്പന തുടരുന്നു. അവരുടെ റൈറ്റ് ബാക്കായ എമേഴ്സണെ പ്രീമിയർ ലീഗ് ക്ലബായ സ്പർസ് സ്വന്തമാക്കി. ഇന്ന് ഇതു സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം വന്നു. ബാഴ്സലോണയ്ക്കും റയൽ ബെറ്റസിനും സംയുക്ത ഉടമസ്ഥത ഉണ്ടായിരുന്ന താരമായിരുന്നു എമേഴ്സൺ. ഈ ട്രാൻസ്ഗർ വിൻഡോയുടെ തുടക്കത്തിൽ ആയിരുന്നു ബാഴ്സലോണ പൂർണ്ണമായും താരത്തെ തങ്ങളുടേതാക്കിയത്. താരം ബാഴ്സലോണയിൽ തുടരും എന്നാണ് കരുതിയത് എങ്കിലും വിൽക്കാൻ ബാഴ്സലോണ തീരുമാനിക്കുക ആയിരുന്നു.

30 മില്യൺ എന്ന വലിയ തുക ബാഴ്സലോണക്ക് ട്രാൻസ്ഫർ തുകയായി ലഭിക്കും. ബെറ്റിസിൽ നിന്ന് താരത്തെ 9 മില്യൺ നൽകി ആയിരുന്നു ബാഴ്സ തങ്ങളുടേത് മാത്രമാക്കിയത്. ബ്രസീലിയൻ യുവതാരമായ എമേഴ്സൺ രണ്ട് സീസൺ മുമ്പാണ് ൽ സ്പെയിനിൽ എത്തിയത്. അവസാന രണ്ടു സീസണിലും താരം ബെറ്റിസിൽ ആണ് കളിച്ചത്. ബ്രസീലിയൻ ക്ലബായ അത്ലറ്റിക്കോ മിനേരോയിൽ ആയിരുന്നു എമേഴ്സൺ നേരത്തെ കളിച്ചിരുന്നത്. ബ്രസീൽ ദേശീയ ടീമിനായി അരങ്ങേറ്റം നടത്തിയിട്ടുള്ള താരമാണ് എമേഴ്സൺ

Previous articleബട്ലറും സ്റ്റോക്സും ഐ പി എല്ലിന് ഉണ്ടാകില്ല, പകരക്കാരെ രാജസ്ഥാൻ റോയൽസ് പ്രഖ്യാപിച്ചു
Next articleട്രാൻസർ വിൻഡോയിൽ പൈസ വാരിയെറിഞ്ഞ് വീണ്ടും ആഴ്സണൽ, ജപ്പാൻ ഡിഫൻഡർ ലണ്ടണിൽ