റയൽ മാഡ്രിഡ് അവരുടെ താരങ്ങളെ നിലനിർത്തുന്ന ശ്രമങ്ങൾ തുടരുകയാണ്. ബെൻസീമക്ക് പിന്നാലെ റയലിന്റെ യുവതാരം ഫെഡെറികോ വാൽവെർദെയും പുതിയ കരാർ അംഗീകരിച്ചിരിക്കുകയാണ്. റയൽ മാഡ്രിഡിൽ ഇപ്പോൾ തന്നെ 2025വരെ കരാർ ഉള്ള വാൽവെർദെ പുതിയ കരാറോടെ 2027വരെ റയൽ മാഡ്രിഡിൽ തുടരും. വാൽവെർദെയുടെ മികച്ച പ്രകടനങ്ങൾ പരിഗണിച്ച് വാൽവെർദെയ്ക്ക് വേതന വർധനവ് നൽകാനും റയൽ മാഡ്രിഡ് തീരുമാനിച്ചിട്ടുണ്ട്.
23കാരനായ താരം 2016ൽ ആണ് റയൽ മാഡ്രിഡിൽ എത്തിയത്. തുടക്കത്തിൽ റയലിന്റെ യുവടീമുകൾക്കായി കളിച്ച താരം പിന്നീട് 2018ൽ റയലിനായി അരങ്ങേറ്റം നടത്തി. അതിനു ശേഷം പെട്ടെന്ന് തന്നെ റയൽ മാഡ്രിഡിന്റെ പ്രധാന ഭാഗമാകാൻ താരത്തിനായി. ക്രൂസും, കസമെറോയും മോഡ്രിചും ഒക്കെ ഉള്ള മിഡ്ഫീൽഡിൽ തന്റേതായ സ്ഥാനം ഉറപ്പിക്കാൻ ഇതിനകം വാല്വെർദെക്ക് ആയിട്ടുണ്ട്. നൂറോളം മത്സരങ്ങൾ ഇതിനകം വാല്വെർദെ ക്ലബിനായി കളിച്ചു. രാജ്യത്തിനായി വാൽവെർദെ ഇതുവരെ 29 മത്സരങ്ങളും കളിച്ചിട്ടുണ്ട്.