പോളിഷ് സ്ട്രൈക്കർ ലൂക്കാസിനെ ചെന്നൈയിൻ സ്വന്തമാക്കി

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ചെന്നൈ, ഓഗസ്റ്റ് 21, 2021: രണ്ട് തവണ ഇന്ത്യൻ സൂപ്പർ ലീഗ് ചാമ്പ്യന്മാരായ ചെന്നൈയിൻ എഫ്സി പോളിഷ് സ്ട്രൈക്കർ ലൂക്കാസ് ജികിവിച്ച്സിനെ സ്വന്തമാക്കി. ഒരു വർഷത്തെ കരാറിൽ ആണ് താരം ഒപ്പുവെച്ചത്. സെന്റർ ഫോർവേഡ് ചിന്ന ന്റെ അഞ്ചാമത്തെ വിദേശ സൈനിംഗ് ആണ്. 200-ലധികം ക്ലബ്ബ് മത്സരങ്ങളിൽ 100-ലധികം ഗോൾ നേടിയ പരിചയ സമ്പത്ത് താരത്തിനുണ്ട്.

“ലൂക്കാസ് ഞങ്ങളുടെ ആക്രമണം ശക്തിപ്പെടുത്താനും ഈ സീസണിലെ ലക്ഷ്യങ്ങൾ നേടാം സഹായിക്കും എന്നും ഞങ്ങൾ പ്രതീക്ഷിക്കുന്നു ” CFC സഹ ഉടമ വിറ്റ ഡാനി ഈ ട്രാബ്സ്ഫറിനെ കുറിച്ച് പറഞ്ഞു.

ഏഷ്യൻ രാജ്യങ്ങളായ കസാക്കിസ്ഥാൻ, സൗദി അറേബ്യ, തായ്ലൻഡ്, ബഹ്റൈൻ എന്നിവിടങ്ങളിലും ലൂക്കാസ് മുമ്പ് കളിച്ചിട്ടുണ്ട്. 2017-18 ജോർദാനിയൻ പ്രോ ലീഗിലെ ടോപ് സ്കോറർ ആവാൻ താരത്തിനായിട്ടുണ്ട്.

“ഈ ക്ലബിൽ ചേരുന്നതിൽ ഞാൻ വളരെ സന്തുഷ്ടനാണ്. മൂന്നാമത്തെ ISL കിരീടം നേടാൻ ടീമിനെ സഹായിക്കുക എന്നതാണ് എന്റെ ലക്ഷ്യം. ആരാധകർ അത് അർഹിക്കുന്നു, ” ലൂക്കാസ് ക്ലബ് മീഡിയ ടീമിനോട് പറഞ്ഞു.

ലോകത്തിലെ ഏറ്റവും വലിയ രണ്ട് ക്ലബ്ബ് ടൂർണമെന്റുകളായ ലൂക്കാസ് കളിച്ചിട്ടുണ്ട്. യൂറോപ്പ ലീഗ്, ചാമ്പ്യൻസ് ലീഗ് എന്നീ ടൂർണമെന്റുകളിൽ താരം കളിച്ചിട്ടുണ്ട്. പോളിഷ് ക്ലബായ സ്ലാസ്ക് വ്രോക്ലോയിൽ കളിക്കുമ്പോൾ ആയിരുന്നു ഇത്.