പുതിയ സീസണിന് മുന്നോടിയായി മുഹമ്മദൻ സ്പോർട്ടിംഗ് ക്ലബ് ഒരു പുതിയ സൈനിംഗ് കൂടെ പൂർത്തിയാക്കി. ഫുൾബാക്ക് ലാൽറാംചുള്ളോവയാണ് ക്ലബിൽ എത്തിയിരിക്കുന്നത്. താരം കരാർ ഒപ്പുവെച്ചതായി ക്ലബ് സ്ഥിരീകരിച്ചു. കഴിഞ്ഞ സീസണിൽ കാൽമുട്ടിനേറ്റ പരിക്കിനെത്തുടർന്ന് സീസൺ മുഴുവൻ പുറത്ത് ഇരുന്ന താരമാണ് ചുല്ലോവ.
2016-17 സീസണിൽ ഐസ്വാൾ എഫ്സിക്ക് ഒപ്പം ഐ-ലീഗ് കിരീടം നേടിയാണ് ചുല്ലോവ ശ്രദ്ധേയനാകുന്നത്. പിന്നീട് ഈസ്റ്റ് ബംഗാളിൽ ചേർന്ന് 2017-18 ൽ സിഎഫ്എൽ പ്രീമിയർ ഡിവിഷൻ നേടി. 2019-20 സീസണിൽ ചുള്ളോവ മോഹൻ ബഗാനിൽ ചേർന്നു, മോഹൻ ബഗാനൊപ്പവും താരം ഐ-ലീഗ് നേടി. കഴിഞ്ഞ സീസണിൽ ചുള്ളോവ വീണ്ടും ഈസ്റ്റ് ബംഗാൾ സൈൻ ചെയ്തു എങ്കിലും പരിക്ക് കാരണം കളിക്കാൻ ആയിരുന്നില്ല.