27 വർഷങ്ങളുടെ കൂട്ടുകെട്ടിന് അവസാനം, Pirelli ഇനി ഇന്ററിന്റെ സ്പോൺസറല്ല

Newsroom

യൂറോപ്യൻ ഫുട്ബോളിൽ കണ്ട ഏറ്റവും മികച്ച സ്പോൺസർഷിപ്പ് കൂട്ടുകെട്ടുകളിൽ ഒന്ന് വേർപിരിയുക ആണ്. അവസാന 27 വർഷമായി ഇറ്റാലിയൻ ക്ലബായ ഇന്റർ മിലാന്റെ പ്രധാന സ്പോൺസർ ആയിരുന്ന Pirelli ഈ സീസണോടെ ഇന്റർ മിലാനുമായുള്ള കൂട്ടുകെട്ട് അവസാനിപ്പിക്കും എന്ന് അറിയിച്ചു. ക്ലബ് പറയുന്ന തുകയ്ക്ക് കരാർ പുതുക്കാൻ ഇപ്പോൾ കമ്പനിക്ക് ആവില്ല എന്ന് കാണിച്ചാണ് പിരെല്ലി സ്പോൺസർഷിപ്പ് അവസാനിപ്പിക്കുന്നത്.

മിലാനിൽ ആസ്ഥാനമുള്ള പ്രമുഖ ടയർ നിർമ്മാണ കമ്പനിയാണ് പിരെല്ലി. 1995 മുതൽ ഇന്റർ മിലാന്റെ മുഖ്യ സ്പോൺസർ ആയിരുന്നു പിരെല്ലി. യൂറോപ്പിലെ വമ്പൻ ക്ലബുകൾക്ക് ഇത്രയും നീണ്ട കാലം മുഖ്യ സ്പോൺസർ ഒരു കമ്പനി തന്നെ ആയി തുടരുന്ന കൂട്ടുകെട്ട് അപൂർവ്വമാണ്. പുതിയ സ്പോൺസർ ആരാണെന്ന് ഇന്റർ മിലാൻ ഉടൻ അറിയിക്കും.