രണ്ട് ഗോളുകൾക്ക് പിറകിൽ നിന്ന ശേഷം തിരിച്ചടിച്ച് മൊഹമ്മദൻസ്

Newsroom

ഐലീഗിൽ ഇന്ന് നടന്ന ആവേശകരമായ മത്സരത്തിൽ ട്രാവുവും മൊഹമ്മദൻസും സമനിലയിൽ പിരിഞ്ഞു. 2-2 എന്ന സ്കോറിലാണ് മത്സരം അവസാനിച്ചത്. ഒരു ഘട്ടത്തിൽ ട്രാവു എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് മുന്നിലായിരിന്നു. എന്നിട്ടാണ് മൊഹമ്മദൻസ് തിരിച്ചടിച്ചത്. ഇന്ന് രണ്ടാം മിനുട്ടിൽ തന്നെ ട്രാവു മുന്നിൽ എത്തി. ടുർനോവ് ആയിരുന്നു ഗോൾ നേടിയത്. കഴിഞ്ഞ ആഴ്ച ഐലീഗിലെ വേഗതയർന്ന ഗോൾ നേടിയ താരമാണ് ടുർനോവ്.

ആദ്യ പകുതിയുടെ ഇഞ്ച്വറി ടൈമിൽ ടുർനോവ് ഒരുക്കിയ അവസരത്തിൽ നിന്ന് ലൊബറ്റൊ ട്രാവുവിന്റെ രണ്ടാം ഗോളും നേടി. രണ്ടാം പകുതിയിൽ ആയിരുന്നു മൊഹമ്മദൻസിന്റെ തിരിച്ചടി. 58ആം മിനുട്ടിൽ നിഖിൽ കദം ആദ്യ ഗോളും 66ആം മിനുട്ടിൽ മൊണ്ടാൽ സമനില ഉറപ്പിച്ച ഗോളും നേടി. 3 മത്സരങ്ങളിൽ അഞ്ചു പോയിന്റുമായി മൊഹമ്മദൻസ് ലീഗിൽ രണ്ടാമതും മൂന്നു പോയിന്റുമായി ട്രാവു എട്ടാമതും നിൽക്കുകയാണ്.