ഹൈദരബാദ് ഒഡീഷ മത്സരം സമനിലയിൽ

Img 20210119 214025

ഐ എസ് എല്ലിൽ ഇന്ന് നടന്ന് മത്സരത്തിൽ ഒഡീഷയും ഹൈദരബാദും സമനിലയിൽ പിരിഞ്ഞു. ഇരു ടീമുകളും ഒരോ ഗോൾ വീതമാണ് അടിച്ചത്. മത്സരം ആരംഭിച്ച് 13ആം മിനുറ്റിൽ തന്നെ ലീഡ് എടുക്കാൻ ഇന്ന് ഹൈദരബാദിനായി. ലിസ്റ്റന്റെ മനോഹരമായ അസിസ്റ്റിൽ നിന്ന് ഹാളിചരൺ ആണ് ഗോൾ നേടിയത്‌. നർസാരിയുടെ സീസണിലെ നാലാം ഗോളായിരുന്നു ഇത്. ഈ ഗോളിന് ശേഷം മികച്ച രീതിയിൽ ഒഡീഷ പ്രതികരിച്ചു.

രണ്ടാം പകുതിയുടെ തുടക്കത്തിൽ ഗോൾ മടക്കാൻ ഒഡീഷയ്ക്ക് ആയി. മൊറിസിയോയുടെ പാസ് സ്വീകരിച്ച് പെനാൾട്ടി ബോക്സിന് പുറത്ത് നിന്ന് തൊടുത്ത ഷോട്ടിൽ കോൾ അലക്സാണ്ടർ ആണ് ലക്ഷ്യം കണ്ടത്. പിന്നീട് ഒഡീഷയുടെ അറ്റാക്കുകൾ കാണാൻ ആയി. മൊറിസിയോയിലൂടെ അവർ ഗോളിന് അടുത്ത് ഒരിക്കൽ കൂടെ എത്തി എങ്കിലും ഗോൾ ലൈൻ ക്ലിയറൻസിലൂടെ ഹൈദരബാദ് രക്ഷപ്പെട്ടു. ഈ സമനില ഹൈദരബാദിനെ നാലാം സ്ഥാനത്തും ഒഡീഷയെ അവസാന സ്ഥാനത്തും നിലനിർത്തും.

Previous articleരണ്ട് ഗോളുകൾക്ക് പിറകിൽ നിന്ന ശേഷം തിരിച്ചടിച്ച് മൊഹമ്മദൻസ്
Next articleലങ്കയ്ക്ക് തിരിച്ചടി, ക്യാപ്റ്റന്റെ സേവനം രണ്ടാം ടെസ്റ്റിനും ഇല്ല, കുശല്‍ മെന്‍ഡിസിനെയും സ്ക്വാഡില്‍ നിന്ന് ഒഴിവാക്കി