ഫൈനലിലെ കലിപ്പിന് മെസ്സിക്ക് വീണ്ടും ശിക്ഷ, വിലക്ക് എത്തി

Img 20201227 210200

ബാഴ്സലോണ സൂപ്പർ താരം ലയണൽ മെസ്സിക്ക് 2 മത്സരങ്ങളിൽ നിന്ന് വിലക്ക്. സ്പാനിഷ് സൂപ്പർ കോപ്പ ഫൈനലിൽ റെഡ് കണ്ട മെസ്സിക്ക് സ്പാനിഷ് ഫുട്‌ബോൾ ഫെഡറേഷൻ കൂടുതൽ ശിക്ഷ നൽകാൻ തീരുമാനിക്കുകയായിരുന്നു. ഫൈനലിൽ ബിൽബാവോയോട് ബാഴ്സലോണ പരാജയപ്പെട്ടിരുന്നു.

ഫൈനലിൽ എക്സ്ട്രാ ടൈമിൽ ബിൽബാവോ താരം അസിയറിനെ തള്ളി ഇട്ടതിനാണ് മെസ്സിക്ക് റഫറി ചുവപ്പ് കാർഡ് നൽകിയത്. മെസ്സി വിലക്ക് ഉറപ്പിച്ചതോടെ താരം ബാഴ്സയുടെ കോപ ഡെൽ റെ മത്സരവും എൽഷേക്ക് എതിരായ ലീഗ് മത്സരവും കളിക്കില്ല എന്ന് ഉറപ്പായി. ബാഴ്സ കരിയറിൽ ആദ്യമായാണ് മെസി ചുവപ്പ് കാർഡ് കണ്ട് പുറത്താകുന്നത്.

Previous articleമാൻസുകിച് മിലാനിൽ ഒമ്പതാം നമ്പർ
Next articleരണ്ട് ഗോളുകൾക്ക് പിറകിൽ നിന്ന ശേഷം തിരിച്ചടിച്ച് മൊഹമ്മദൻസ്