ഇംഗ്ലണ്ടിൽ കോവിഡ് വൈറസ് ബാധിച്ചവരുടെ എണ്ണം വീണ്ടും വർദ്ധിച്ചതോടെ പ്രീമിയർ ലീഗിലെ മുഴുവൻ സ്റ്റേഡിയങ്ങളിലും ആരാധകർക്ക് വിലക്ക്. നിലവിൽ എവർട്ടന്റെ ഗ്രൗണ്ടായ ഗൂഡിസൺ പാർക്കിലും ലിവർപൂളിന്റെ ഗ്രൗണ്ടായ ആൻഫീൽഡിലും മാത്രമായിരുന്നു കാണികൾക്ക് പ്രവേശനം ഉണ്ടായിരുന്നത്. എന്നാൽ ലിവർപൂൾ സിറ്റി കോവിഡ് ടയർ 3യിലേക്ക് മാറ്റിയതോടെയാണ് ആരാധകർക്ക് സ്റ്റേഡിയങ്ങളിൽ വിലക്ക് ഏർപെടുത്തിയത്.
കഴിഞ്ഞ ദിവസം മാഞ്ചസ്റ്റർ സിറ്റി ക്ലബ്ബിലും ഫുൾഹാമിലും കൂടുതൽ താരങ്ങൾക്ക് കൊറോണ വൈറസ് സ്ഥിരീകരിക്കപ്പെട്ടതോടെ മാഞ്ചസ്റ്റർ സിറ്റി – ആസ്റ്റൺവില്ല മത്സരവും ഫുൾഹാം – ടോട്ടൻഹാം മത്സരവും മാറ്റിവച്ചിരുന്നു. അതെ സമയം കോവിഡ് ബാധിതരുടെ എണ്ണം രാജ്യത്ത് വർദ്ധിച്ചെങ്കിലും പ്രീമിയർ ലീഗ് താത്കാലികമായി നിർത്തിവെക്കേണ്ടതില്ലെന്ന നിലപാടിലാണ് പ്രീമിയർ ലീഗ്.