കൊറോണ വൈറസ്; നിർത്തിവെച്ച പരിശീലനം പുനരാരംഭിച്ച് മാഞ്ചസ്റ്റർ സിറ്റി

Manchester City Stadium Etihad
- Advertisement -

മാഞ്ചസ്റ്റർ സിറ്റി താരങ്ങളിൽ കൂട്ടമായി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതോടെ പരിശീലനം പുനരാരംഭിച്ച് മാഞ്ചസ്റ്റർ സിറ്റി. മാഞ്ചസ്റ്റർ സിറ്റി താരങ്ങളിലും സ്റ്റാഫുകളിലും നടത്തിയ പരിശോധനയും പുതുതായി ആർക്കും കൊറോണ വൈറസ് സ്ഥിരീകരിക്കാതിരുന്നതോടെയാണ് പരിശീലനം പുനരാരംഭക്കാൻ ക്ലബ് തീരുമാനിച്ചത്.

കഴിഞ്ഞ ദിവസം മാഞ്ചസ്റ്റർ സിറ്റിയിലെ അഞ്ച് പേർക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് ഏവർട്ടനെതിരായ മാഞ്ചസ്റ്റർ സിറ്റിയുടെ പ്രീമിയർ ലീഗ് മത്സരം മാറ്റിവച്ചിരുന്നു. മാഞ്ചസ്റ്റർ സിറ്റി പരിശീലനം നടത്തുന്ന പരിശീലനം കേന്ദ്രം മികച്ച രീതിയിൽ കൊറോണ മുക്തമാക്കിയിട്ടുണ്ടെന്നും ക്ലബ് അറിയിച്ചു. അടുത്ത ഞായറാഴ്ച പ്രീമിയർ ലീഗിൽ ചെൽസിക്കെതിരായാണ് മാഞ്ചസ്റ്റർ സിറ്റിയുടെ അടുത്ത മത്സരം.

Advertisement