കൊറോണ വൈറസ്; പ്രീമിയർ ലീഗിൽ മറ്റൊരു മത്സരം കൂടി മാറ്റിവെച്ചു

- Advertisement -

കൊറോണ വൈറസ് ബാധയെ തുടർന്ന് പ്രീമിയർ ലീഗിൽ ഇന്നലെ നടക്കേണ്ടിയിരുന്ന ഫുൾഹാം – ടോട്ടൻഹാം മത്സരം മാറ്റിവെച്ചു. ഫുൾഹാം ടീമിൽ കൂടുതൽ പേർക്ക് കൊറോണ വൈറസ് ലക്ഷണങ്ങൾ കണ്ടതോടെയാണ് മത്സരം മാറ്റിവെക്കാൻ പ്രീമിയർ ലീഗ് നിർബന്ധിതരായത്. കൂടാതെ നിരവധി താരങ്ങൾക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായും റിപ്പോർട്ടുകൾ ഉണ്ട്.

കഴിഞ്ഞ ദിവസം മാഞ്ചസ്റ്റർ സിറ്റിയുടെ ആസ്റ്റൺവില്ലക്കെതിരായ മത്സരവും കൊറോണ വൈറസ് ബാധയെ തുടർന്ന് മാറ്റിവച്ചിരുന്നു. മാഞ്ചസ്റ്റർ സിറ്റി ടീമിലെ 5 പേർക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതിനെ തുടർന്നാണ് മത്സരം മാറ്റിവെച്ചത്. അതെ സമയം കൊറോണ വൈറസ് ബാധ മൂലം സീസണിൽ മൂന്ന് മത്സരങ്ങൾ മാറ്റിവെച്ചെങ്കിലും പ്രീമിയർ ലീഗിലെ മറ്റുമത്സരങ്ങൾ നേരത്തെ നിശ്ചയിച്ച പ്രകാരം നടക്കുമെന്ന് പ്രീമിയർ ലീഗ് അറിയിച്ചിട്ടുണ്ട്

Advertisement