ഗെറ്റാഫെ അയാക്സിനെ വീഴ്ത്തി

Newsroom

കഴിഞ്ഞ സീസണിലെ ചാമ്പ്യൻസ് ലീഗ് സെമി ഫൈനലിസ്റ്റുകളായ അയാക്സിന് ഇന്ന് യൂറോപ്പ ലീഗിൽ തോൽവി. സ്പാനിഷ് ക്ലബായ ഗെറ്റഫെ ആണ് അയാക്സിന് അപ്രതീക്ഷിതമായ പരാജയം നൽകിയത്. റൗണ്ട് ഓഫ് 32വിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത രണ്ടു ഗോളുകൾക്കായിരുന്നു ഗെറ്റഫെയുടെ വിജയം. അയാക്സ് പ്രമുഖ താരങ്ങൾക്ക് ഒക്കെ വിശ്രമം നൽകി ആയിരുന്നു ഇന്ന് ഇറങ്ങിയത്.

ഒരു ഷോട്ട് ഓൺ ടാർഗറ്റിലേക്ക് തൊടുക്കാൻ വരെ അയാക്സിന് ഇന്നായില്ല. ആദ്യ പകുതിയിൽ 38ആം മിനുട്ടിൽ ഡെയ്വേർസൺ ആണ് അയാക്സിന്റെ ആദ്യ ഗോൾ നേടിയത്. കളിയുടെ അവസാനം കെനെഡിയിലൂടെ ഗെറ്റഫെ വിജയം ഉറപ്പിച്ച രണ്ടാം ഗോളും നേടി. രണ്ടാം പാദ മത്സരം നെതർലന്റ്സിൽ വെച്ച് അടുത്ത ആഴ്ച നടക്കും.