ഇന്ത്യക്ക് മികച്ച തുടക്കം, മികച്ച കൂട്ടുകെട്ടുമായി രാഹുലും ശിഖർ ധവാനും

Staff Reporter

ഓസ്‌ട്രേലിയക്കെതിരായ ഒന്നാം ഏകദിന മത്സരത്തിൽ ഇന്ത്യക്ക് മികച്ച തുടക്കം. ടോസ് നഷ്ട്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ ഇന്ത്യക്ക് 10 റൺസ് എടുത്ത രോഹിത് ശർമ്മയുടെ വിക്കറ്റ് നഷ്ടമായെങ്കിലും തുടർന്ന് ശിഖർ ധവാനും കെ.എൽ രാഹുലും ചേർന്ന് ഇന്ത്യക്ക് മികച്ച തുടക്കമാണ് നൽകിയത്. സ്റ്റാർക്ക് ആണ് രോഹിത്തിന്റെ വിക്കറ്റ് വീഴ്ത്തിയത്.

അവസാനം റിപ്പോർട്ട് ലഭിക്കുമ്പോൾ ഇന്ത്യ 28 ഓവറിൽ 2 വിക്കറ്റ് നഷ്ടത്തിൽ 134 റൺസ് എടുത്തിട്ടുണ്ട്. 73 റൺസോടെ ശിഖർ ധവാനും 2 റൺസ് എടുത്ത വിരാട് കോഹ്‌ലിയുമാണ് ക്രീസിൽ. 47 റൺസെടുത്ത കെ.എൽ രാഹുലിന്റെ വിക്കറ്റ് അഗർ വീഴ്ത്തുകയായിരുന്നു. ഇരുവരും ചേർന്ന രണ്ടാം വിക്കറ്റിൽ ഇന്ത്യ 121 റൺസ് കൂട്ടിച്ചേർത്തിട്ടുണ്ട്. ശിഖർ ധവാനും കെ.എൽ രാഹുലും ടീമിൽ ഇടം നേടിയതോടെ മൂന്നാമനായി കെ.എൽ രാഹുലാണ് ഇന്ത്യക്ക് വേണ്ടി ഇറങ്ങിയത്. ഇതോടെ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലി നാലാമനായി ഇറങ്ങും