ലാൽറിണ്ടികയ്ക്ക് ബെംഗളൂരു എഫ് സിയിൽ പുതിയ കരാർ, ഒപ്പം ഈസ്റ്റ് ബംഗാളിലേക്ക് ലോണും

- Advertisement -

ബെംഗളൂരു എഫ് സിയുടെ യുവതാരം എഡ്മുണ്ട് ലാൽറിണ്ടിക ക്ലബിനായി പുതിയ കരാർ ഒപ്പുവെച്ചു. 2022 വരെ നീളുന്ന കരാറിലാണ് 20കാരനായ സ്ട്രൈക്കർ ഒപ്പുവെച്ചത്. അടുത്തിടെ കഴിഞ്ഞ ബെംഗളൂരു സൂപ്പർ ഡിവിഷനിൽ ബെംഗളൂരു എഫ് സിക്കു വേണ്ടി ഗംഭീര പ്രകടനം തന്നെ നടത്താൻ ലാൽറിണ്ടികയ്ക്ക് ആയിരുന്നു.

പുതിയ കരാർ ഒപ്പുവെച്ച താരത്തെ ഈ സീസൺ അവസാനം വരെ ഈസ്റ്റ് ബംഗാളിലേക്ക് ലോണിൽ അയക്കാനും ബെംഗളൂരു എഫ് സി തീരുമാനിച്ചിട്ടുണ്ട്. 2017ലായിരുന്നു താരം ബെംഗളൂരു എഫ് സിയിൽ എത്തിയത്. ഇതിനകം തന്നെ ബെംഗളൂരുവിനായി ഏഴോളം ഐ എസ് എൽ മത്സരങ്ങൾ എഡ്മുണ്ട് കളിച്ചിട്ടുണ്ട്.

Advertisement