ലിവർപൂളിനോടും മാഞ്ചസ്റ്റർ സിറ്റിയോടും അസൂയ ഇല്ലെന്ന് മൗറിഞ്ഞോ

Photo: Twitter/@SpursOfficial

പ്രീമിയർ ലീഗിൽ കുതിപ്പ് തുടരുന്ന ലിവർപൂളിനോടും കഴിഞ്ഞ തവണത്തെ ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റിയോടും അസൂയ ഇല്ലെന്ന് ടോട്ടൻഹാം പരിശീലകൻ ജോസെ മൗറിഞ്ഞോ. മാഞ്ചസ്റ്റർ സിറ്റിക്കും ലിവർപൂളിനും പകരക്കാരുടെ ബെഞ്ചിൽ പോലും മികച്ച താരങ്ങൾ ഉണ്ടെന്നും എന്നാൽ താൻ അതുകണ്ട് അസൂയ പെടുന്നില്ലെന്നും മൗറിഞ്ഞോ പറഞ്ഞു. മാഞ്ചസ്റ്റർ സിറ്റിയിലും ലിവർപൂളിലും ഉള്ളതുപോലെയുള്ള പദ്ധതികൾ അല്ല ടോട്ടൻഹാമിൽ ഉള്ളതെന്നും മൗറിഞ്ഞോ പറഞ്ഞു.

ടോട്ടൻഹാമിൽ ഇപ്പൊ മാറ്റങ്ങളുടെ സമയമാണ് എന്നും മൗറിഞ്ഞോ കൂട്ടിച്ചേർത്തു. താൻ ചാമ്പ്യൻസ് ലീഗ് കിരീടം ഉയർത്തിയ പോർട്ടോയുടെ ടീമിനോട് ടോട്ടൻഹാമിനെ മൗറിഞ്ഞോ ഉപമിക്കുകയും ചെയ്തു. രണ്ട് തവണ മാത്രമാണ് മൗറിഞ്ഞോ സീസണിൽ മധ്യത്തിൽ ഒരു ടീമിനെ പരിശീലിപ്പിക്കാൻ ഇറങ്ങിയത്. ആദ്യത്തേത് പോർട്ടോയിലും രണ്ടാമത്തേത് ടോട്ടൻഹാമിലുമായിരുന്നു.