ആവേശപോരിന് ഒടുവിൽ സ്കൈ ബ്ലൂ എടപ്പാളിന് വിജയം

Newsroom

വാണിയമ്പലം അഖിലേന്ത്യാ സെവൻസിൽ സ്കൈബ്ലൂ എടപ്പാളിന് ആവേശകരമായ വിജയം. ഇന്നലെ വാണിയമ്പലം സെവൻസിൽ നടന്ന മത്സരത്തിൽ മെഡിഗാഡ് അരീക്കോടും സ്കൈബ്ലൂ എടപ്പാളും ആയിരുന്നു ഏറ്റുമുട്ടിയത്. ആറു ഗോളുകൾ പിറന്ന മത്സരത്തിൽ പെനാൾട്ടി ഷൂട്ടൗട്ട് വേണ്ടി വന്നു വിജയികളെ കണ്ടെത്താൻ. നിശ്ചിത സമയത്ത് 3-3 എന്നായിരുന്നു സ്കോർ. തുടർന്ന് പെനാൾട്ടി ഷൂട്ടൗട്ടിൽ മെഡിഗാഡ് പിറകിൽ പോവുകയായിരുന്നു. സീസണിലെ ആദ്യ വിജയത്തിനായുള്ള കാത്തിരിപ്പ് തുടരുകയാണ് മെഡിഗാഡ് അരീക്കോട്.

ഇന്ന് വാണിയമ്പലം സെവൻസിൽ സ്കൈ ബ്ലൂ എടപ്പാൾ എഫ് സി പെരിന്തൽമണ്ണയെ നേരിടും.