വെള്ളമുണ്ടയിൽ ലക്കി സോക്കറിന് എതിരെ സബാന് ജയം

- Advertisement -

വെള്ളമുണ്ട അഖിലേന്ത്യാ സെവൻസിൽ സബാൻ കോട്ടക്കലിന് വിജയ തുടക്കം. ആദ്യ റൗണ്ടിൽ നടന്ന പോരാട്ടത്തിൽ ലക്കി സോക്കർ ആലുവയെ ആണ് സബാൻ കോട്ടക്കൽ തോല്പ്പിച്ചത്. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു സബാൻ കോട്ടക്കലിന്റെ വിജയം. ഈ സീസണിലെ ഗംഭീര ഫോം സബാൻ തുടരുന്നതാണ് ഇന്നലെ വെള്ളമുണ്ടയിലും കാണാൻ ആയത്.

ഇന്ന് വെള്ളമുണ്ട അഖിലേന്ത്യാ സെവൻസിൽ കെ എഫ് സി കാളികാവ് അഭിലാഷ് കുപ്പൂത്തിനെ നേരിടും.

Advertisement