സെക്കൻഡ് ഡിവിഷൻ ഐലീഗിൽ കളിക്കാൻ വേണ്ടി എ ഐ എഫ് എഫ് ക്ലബുകളുടെ അപേക്ഷ ക്ഷണിച്ചു. ഒരോ സംസ്ഥാന ഫുട്ബോൾ അസോസിയേഷനും ആണ് അതാതു സംസ്ഥനത്തെ സെക്കൻഡ് ഡിവിഷൻ ഐ ലീഗ് കളിക്കാൻ താല്പര്യമുള്ള ക്ലബുകളെ കണ്ടെത്തേണ്ടത്. ഒരു സംസ്ഥാന ഫുട്ബോൾ അസോസിയേഷനും രണ്ട് വീതം ക്ലബുകളുടെ അപേക്ഷ സമർപ്പിക്കാം. ഒക്ടോബർ 10 വരെയാണ് അപേക്ഷ നൽകാനുള്ള തീയതി.
അവസാനം കഴിഞ്ഞ സംസ്ഥാന ഫുട്ബോൾ ലീഗിൽ കളിക്കുകയും ലീഗ് ടേബിളിന്റെ ആദ്യ പകുതിയിൽ ഇടം നേടുകയും ചെയ്ത ക്ലബുകൾക്ക് മാത്രമെ അപേക്ഷ നൽകാൻ അർഹത ഉണ്ടാവുകയുള്ളൂ എന്ന് എ ഐ എഫ് എഫ് അറിയിച്ചു. കഴിഞ്ഞ സീസണിൽ കേരളത്തിൽ നിന്ന് അപേക്ഷ കൊടുത്ത ഒരു ക്ലബിനും സെക്കൻഡ് ഡിവിഷൻ കളിക്കാൻ കഴിഞ്ഞിരുന്നില്ല. കേരള ബ്ലാസ്റ്റേഴ്സ് റിസേർവ്സ് മാത്രമായിരുന്നു കഴിഞ്ഞ സെക്കൻഡ് ഡിവിഷനിലെ കേരളത്തിന്റെ പ്രതിനിധി.