“വിമർശനങ്ങളെ മാഞ്ചസ്റ്റർ സിറ്റി കാര്യമായി എടുക്കുന്നില്ല”

- Advertisement -

പ്രീമിയർ ലീഗിലെ പ്രകടനങ്ങളെ കുറിച്ച് ഉയരുന്ന വിമർശനങ്ങൾ കാര്യമായി എടുക്കുന്നില്ല എന്ന് മാഞ്ചസ്റ്റർ സിറ്റി താരം ബെർണാഡോ സിൽവ. പ്രീമിയർ ലീഗിൽ അവസാന മത്സരത്തിൽ നോർവിച് സിറ്റിയോട് മാഞ്ചസ്റ്റർ സിറ്റി പരാജയപ്പെട്ടിരുന്നു. ഇതോടെ സിറ്റി പഴയ ഫോമിൽ അല്ലാ എന്നും ഇത്തവണ കിരീടം നേടാൻ സാധ്യതയില്ല എന്നും വിമർശനങ്ങൾ ഉയർന്നിരുന്നു. എന്നാൽ ഇതൊന്നും സിറ്റിക്ക് സമ്മർദ്ദങ്ങൾ നൽകില്ല എന്ന് ബെർണാടോ സിൽവ പറഞ്ഞു.

ആൾക്കാർക്ക് എന്ത് വിമർശനങ്ങളും ഉന്നയിക്കാം. അതിനുള്ള അവകാശം അവർക്കുണ്ട്. എന്നാൽ മാഞ്ചസ്റ്റർ സിറ്റിക്ക് ആരെയും ഒന്നും തെളിയിക്കേണ്ടതില്ല എന്ന് സിൽവ പറഞ്ഞു. അവസാന രണ്ടു സീസണുകൾ തങ്ങൾ എന്താണെന്ന് സിറ്റി കാണിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം വിമർശനങ്ങൾ ഒന്നും വിലയ്ക്ക് എടുക്കേണ്ട കാര്യം മാഞ്ചസ്റ്റർ സിറ്റിക്ക് ഇല്ല എന്നും ബെർണാഡോ സിൽവ പറഞ്ഞു.

Advertisement