ലോകകപ്പില്‍ താരങ്ങള്‍ക്ക് വിശ്രമം നല്‍കുവാനാകില്ല, അതിനാല്‍ അയര്‍ലണ്ട് പരമ്പരയില്‍ താരങ്ങള്‍ക്ക് ആവശ്യമുള്ളപ്പോള്‍ വിശ്രമം നല്‍കണം

Sports Correspondent

ബംഗ്ലാദേശിന്റെ അയര്‍ലണ്ട് പര്യടനത്തിനിടെ താരങ്ങള്‍ക്ക് ആവശ്യമുള്ളപ്പോള്‍ വിശ്രമം നല്‍കണമെന്ന് അഭിപ്രായപ്പെട്ട് സീനിയര്‍ താരം തമീം ഇക്ബാല്‍. താരങ്ങളുടെ റൊട്ടേഷനും വര്‍ക്ക് ലോഡ് മാനേജ്മെന്റും വേണ്ട വിധത്തില്‍ അയര്‍ലണ്ട് ത്രിരാഷ്ട്ര പരമ്പരയില്‍ കൈകാര്യം ചെയ്യേണ്ടതാണെന്നും താരം വ്യക്തമാക്കി. മേയ് 30നു ലോകകപ്പ് ആരംഭിയ്ക്കുന്നതിനു മുമ്പ് ബംഗ്ലാദേശിന്റെ പര്യടനമാണ് അയര്‍ലണ്ടിലെ ത്രിരാഷ്ട്ര പരമ്പര.

ലോകകപ്പിനിടെ താരങ്ങള്‍ക്ക് വിശ്രമം അനുവദിക്കാനാകില്ല, അതിനാല്‍ തന്നെ അയര്‍ലണ്ടിലെ അഞ്ച് മത്സരങ്ങളില്‍ താരങ്ങളെ റൊട്ടേറ്റ് ചെയ്ത് ആവശ്യമായ വിശ്രമം നല്‍കേണ്ടതുണ്ടെന്നും തമീം വ്യക്തമാക്കി. രണ്ടോ മൂന്നോ മത്സരരങ്ങള്‍ കൂടുമ്പോള്‍ ടീമില്‍ മാറ്റങ്ങളാകാവുന്നതാണെന്നും തമീം വ്യക്തമാക്കി.

വിന്‍ഡീസ് അംഗമായ ത്രിരാഷ്ട്ര പരമ്പര മേയ് 5നു ആരംഭിച്ച് മേയ് 17 വരെ നീണ്ട് നില്‍ക്കും. ഇംഗ്ലണ്ടിലേതിനു സമാനമായ സാഹചര്യങ്ങളായതിനാല്‍ ബംഗ്ലാദേശിനുള്ള ലോകകപ്പ് തയ്യാറെടുപ്പിനുള്ള ഏറ്റവും മികച്ച അവസരം കൂടിയാണ് ഈ പരമ്പരയെന്നും തമീം പറഞ്ഞു.