കേരള പ്രീമിയർ ലീഗ്, ഇന്ത്യൻ നേവിക്ക് ആദ്യ ജയം

കേരള പ്രീമിയർ ലീഗിൽ ഇന്ത്യൻ നേവിക്ക് ആദ്യ വിഹയം. ഗ്രൂപ്പ് എയിൽ ഇന്ന് നടന്ന പോരാട്ടത്തി എഫ് സി കൊച്ചിയെ ആണ് ഇന്ത്യൻ നേവി പരാജയപ്പെടുത്തിയത്. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ഇന്ത്യൻ നേവിയുടെ വിജയം. കളിയുടെ 33ആം മിനുട്ടിൽ റിയാദാണ് ഇന്ത്യൻ നേവിക്ക് വേണ്ടി ഇന്ന് സ്കോർ ചെയ്തത്. രണ്ട് മത്സരങ്ങളിൽ നിന്ന് ഇന്ത്യൻ നേവിക്ക് ഇതോടെ മൂന്ന് പോയന്റായി. ഏഴു മത്സരങ്ങളിൽ നിന്ന് ഇപ്പോൾ 9 പോയന്റ് ഉള്ള എഫ് സി കൊച്ചിയുടെ സെമി പ്രതീക്ഷയ്ക്ക് ഈ ഫലം തിരിച്ചടിയായി. ഇപ്പോൾ മൂന്നാം സ്ഥാനത്താണ് എഫ് സി കൊച്ചി ഉള്ളത്.