അവസാന സ്ഥാനക്കാരുടെ പോരാട്ടം സിക്സേര്‍സിനെ നേരിടാനൊരുങ്ങി സ്റ്റാര്‍സ്

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

ബിഗ് ബാഷ് 2018 സീസണിലെ അവസാന സ്ഥാനക്കാരുടെ പോരാട്ടത്തില്‍ സിഡ്നി സിക്സേര്‍സും മെല്‍ബേണ്‍ സ്റ്റാര്‍സും ഏറ്റുമുട്ടും. ഇന്ന് ഉച്ചയ്ക്ക് ഇന്ത്യന്‍ സമയം 2.10നു നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ സിക്സേര്‍സ് സ്റ്റാര്‍സിനെ ബാറ്റിംഗിനയയ്ക്കുകയായിരുന്നു. പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനത്തുള്ള സ്റ്റാര്‍സിനു 2 പോയിന്റാണ് സ്വന്തമായുള്ളത്. ഒരു സ്ഥാനം മുകളിലുള്ള സിക്സേര്‍സിനു 6 പോയിന്റാണ് കൈവശമുള്ളത്. ഇന്ന് ജയിക്കാനായാല്‍ എട്ട് പോയിന്റുമായി രണ്ട് സ്ഥാനം മെച്ചപ്പെടുത്തുവാനുള്ള അവസരമാണ് ടീമിനുള്ളത്.

മെല്‍ബേണ്‍ സ്റ്റാര്‍സ്: പീറ്റര്‍ ഹാന്‍ഡ്സ്കോമ്പ്, ബെന്‍ ഡങ്ക്, റോബ് ക്വിനി, ഗ്ലെന്‍ മാക്സ്വെല്‍, സെബ് ഗോച്ച്, ജെയിംസ് ഫോക്നര്‍, ജോണ്‍ ഹേസ്റ്റിംഗ്സ്, ഇവാന്‍ ഗുല്‍ബിസ്, ഡാനിയേല്‍ വോറെല്‍, ലിയാം ബോവേ, മൈക്കല്‍ ബീര്‍

സിഡ്നി സിക്സേര്‍സ്: ജോ ഡെന്‍ലി, ഡാനിയേല്‍ ഹ്യൂജ്സ്, നിക് മാഡിന്‍സണ്‍, മോയിസസ് ഹെന്‍റികസ് ,ജോര്‍ദ്ദന്‍ സില്‍ക്, കാര്‍ലോസ് ബ്രാത്‍വൈറ്റ്, ജോവന്‍ ബോത്ത, പീറ്റര്‍ നെവില്‍, ഷോണ്‍ അബോട്ട്, ബെന്‍ ഡ്വാര്‍ഷൂയിസ്, നഥാന്‍ ലയണ്‍

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial