അമ്പയര്‍മാരുടെ തീരുമാനങ്ങളെ കോഹ്‍ലി നിരന്തരം ചോദ്യം ചെയ്യുന്നത് സങ്കടകരമായ കാഴ്ച – ഡേവിഡ് ലോയഡ്

ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‍ലി അമ്പയര്‍മാരുടെ തീരുമാനത്തെ നിരന്തരം ചോദ്യം ചെയ്യുന്ന കാഴ്ച അത്ര രസകരമായ ഒന്നല്ലെന്ന് പറഞ്ഞ് മുന്‍ ഇംഗ്ലണ്ട് താരം ഡേവിഡ് ലോയഡ്. ഹെഡിംഗ്‍ലി ടെസ്റ്റിന്റെ ഒന്നാം ദിവസത്തെ സംഭവത്തെ ചൂണ്ടിക്കാണിച്ചാണ് ലോയഡ് ഇക്കാര്യം വെളിപ്പെടുത്തിയത്.

അമ്പയര്‍മാര്‍ വൈഡ് വിളിക്കുന്നതിനെതിരെ കോഹ്‍ലി പലതരത്തിലുള്ള ചേഷ്ടകള്‍ കാണിക്കുന്നത് മോശം പ്രവണതയാണെന്ന് ലോയഡ് പറഞ്ഞു. ക്രിക്കറ്റിലെ മഹാന്മാരിലൊരാളാണ് കോഹ്‍ലി. അദ്ദേഹം ഇത്തരത്തിൽ അമ്പയര്‍മാരുടെ തീരുമാനങ്ങളെ ചോദ്യം ചെയ്യുന്നത് ശരിയല്ലെന്ന് ലോയഡ് വ്യക്തമാക്കി.

വിരാട് കോഹ്‍ലിയ്ക്കെതിരെ അമ്പയര്‍മാരുടെ നടപടിയുണ്ടാകേണ്ടതാണെന്നും ലോയഡ് പറഞ്ഞു.