അഞ്ചാം വിക്കറ്റ് പാട്രിയറ്റ്സിനെ കാത്തു, 21 റൺസ് വിജയം

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

ബാര്‍ബഡോസ് റോയല്‍സിനെതിരെ 21 റൺസിന്റെ മികച്ച വിജയം നേടി സെയിന്റ് കിറ്റ്സ് ആന്‍ഡ് നെവിസ് പാട്രിയറ്റ്സ്. ഇന്നലെ നടന്ന രണ്ടാം മത്സരത്തിൽ ടോപ് ഓര്‍ഡര്‍ തകര്‍ന്ന് 39/4 എന്ന നിലയിലേക്ക് വീണ പാട്രിയറ്റ്സിന്റെ തിരിച്ചുവരവ് 5ാം വിക്കറ്റിൽ 116 റൺസ് നേടിയ ഷെര്‍ഫാന്‍ റൂഥര്‍ഫോര്‍ഡ് – ഡ്വെയിന്‍ ബ്രാവോ കൂട്ടുകെട്ടിന്റെ മികവിലായിരുന്നു.

റൂഥര്‍ഫോര്‍ഡ് 53 റൺസും ബ്രാവോ പുറത്താകാതെ 47 റൺസും നേടിയപ്പോള്‍ 7 പന്തിൽ 19 റൺസുമായി ഫാബിയന്‍ അല്ലനും 175/5 എന്ന സ്കോറിലേക്ക് പാട്രിയറ്റ്സിനെ എത്തുവാന്‍ സഹായിച്ചു. റോയൽസിന് വേണ്ടി ഒഷേന്‍ തോമസ് മൂന്ന് വിക്കറ്റ് നേടി.

ഷായി ഹോപും(44), അസം ഖാനും(28) മാത്രം റോയല്‍സ് നിരയിൽ തിളങ്ങിയപ്പോള്‍ 7 വിക്കറ്റ് നഷ്ടത്തിൽ 154 റൺസ് മാത്രമേ ബാര്‍ബഡോസ് റോയല്‍സിന് നേടാനായുള്ളു. ഷെൽഡൺ കോട്രെൽ, ഡൊമിനിക് ഡ്രേക്ക്സ് എന്നിവര്‍ പാട്രിയറ്റ്സിനായി രണ്ട് വീതം വിക്കറ്റ് നേടി.