സമനില സ്പർസിന് വേണ്ട, പ്രീമിയർ ലീഗിൽ പുത്തൻ റെക്കോർഡ്

ന്യൂകാസിലിനെ കളി തീരാൻ മിനുട്ടുകൾ മാത്രം ബാക്കി നിൽക്കേ ഒരു ഗോളിന് തോൽപിച്ച സ്പർസ് പ്രീമിയർ ലീഗിൽ തീർത്തത് പുതിയ റെക്കോർഡ്. ജയം കൊണ്ട് സമനിലയുടെ റെക്കോർഡാണ് അവർ തിരുത്തിയത്. ലീഗിൽ ഏറ്റവും കൂടുതൽ മത്സരങ്ങളിൽ തുടർച്ചയായി സമനില വഴങ്ങാത്ത റെക്കോർഡ് ആണ് അവർ സ്വന്തം പേരിലാക്കിയത്. നിലവിൽ സ്പർസ് അവസാനം ഒരു സമനില വഴങ്ങിയത് 29 മത്സരങ്ങൾക്ക് മുൻപാണ്.

2011 ൽ ബോൾട്ടൻ സ്ഥാപിച്ച 28 മത്സരങ്ങൾ എന്ന റെക്കോർഡാണ് ലണ്ടൻ ടീം സ്വന്തം പേരിൽ കുറിച്ചത്. ഈ സീസണിൽ 25 മത്സരങ്ങൾ കളിച്ച അവർ 19 മത്സരങ്ങളിൽ ജയിക്കുകയും 6 മത്സരങ്ങൾ തോൽക്കുകയും ചെയ്തു.

Previous articleവീണ്ടും സോൺ രക്ഷ, ടോപ്പ് 4 വിടാതെ സ്പർസ്
Next articleസി കെ വിനീതിന്റെ ആദ്യ ഗോളും ചെന്നൈയിനെ രക്ഷിച്ചില്ല