അര്‍ദ്ധ ശതകങ്ങളുമായി ഹെന്‍ഡ്രിക്സും ക്ലാസ്സെനും, 4 വിക്കറ്റ് ജയം സ്വന്തമാക്കി ദക്ഷിണാഫ്രിക്ക

സിംബാബ്‍വേ നേടിയ 228 റണ്‍സ് അനായാസം അധികം വിക്കറ്റ് നഷ്ടമില്ലാതെ മറികടന്ന് ദക്ഷിണാഫ്രിക്ക. 45.5 ഓവറില്‍ നിന്ന് 6വിക്കറ്റുകളുടെ നഷ്ടത്തില്‍ ആതിഥേയര്‍ വിജയം സ്വന്തമാക്കുമ്പോള്‍ റീസ ഹെന്‍ഡ്രിക്സ് 66 റണ്‍സുമായി ടീമിന്റെ ടോപ് സ്കോറര്‍ ആയി. താരത്തിനു പിന്തുണയായി ഹെയിന്‍റിച്ച് ക്ലാസ്സെന്‍(59), എയ്ഡന്‍ മാര്‍ക്രം(42) എന്നിവരും ഒപ്പം കൂടിയപ്പോള്‍ ജയം നേടി പരമ്പര 3-0നു ദക്ഷിണാഫ്രിക്ക തൂത്തുവാരി.

ഫാഫ് ഡു പ്ലെസി(26), കായ സണ്ടോ(25*) എന്നിവരാണ് മറ്റു പ്രധാന സ്കോറര്‍മാര്‍. സിംബാബ്‍വേയ്ക്കായി ഡൊണാള്‍ഡ് ടിരിപാനോ രണ്ടും ഷോണ്‍ വില്യംസ്, ബ്രണ്ടന്‍ മാവുട്ട, കൈല്‍ ജാര്‍വിസ്, ടെണ്ടായി ചടാര എന്നിവര്‍ ഓരോ വിക്കറ്റ് നേടി.

Previous articleചരിത്രമെഴുതി ഗ്ലാഡ്ബാക്ക്, നാണംകെട്ട് ബയേൺ മ്യൂണിക്ക്
Next articleഇഞ്ചുറി ടൈമിൽ റയൽ മാഡ്രിഡിന് ഞെട്ടിക്കുന്ന തോൽവി