ഋഷഭ് പന്ത് ഇംഗ്ലണ്ടിലേക്കെന്ന് അഭ്യൂഹങ്ങള്‍

പാറ്റ് കമ്മിന്‍സിന്റെ പന്ത് കൈയ്യില്‍ കൊണ്ട് പൊട്ടലേറ്റ് ശിഖര്‍ ധവാന് പകരം ഋഷഭ് പന്ത് ഇംഗ്ലണ്ടിലേക്ക് എത്തുമെന്ന് അഭ്യൂഹങ്ങള്‍. ധവാന്റെ പരിക്കിന്റെ പൂര്‍ണ്ണ വിവരങ്ങള്‍ ലഭിച്ച ശേഷം ടീം മാനേജ്മെന്റ് ഔദ്യോഗികമായി ഐസിസിയ്ക്ക് പകരക്കാരനു വേണ്ടി അപേക്ഷ നല്‍കുമെന്നും അത് ഋഷഭ് പന്ത് ആയിരിക്കുമെന്നാണ് ഇപ്പോള്‍ അറിയുന്ന വിവരം.

പന്തിനെ 15 അംഗ സംഘത്തില്‍ പരിചയ സമ്പത്തില്ലാത്തതിനാലാണ് സെലക്ടര്‍മാര്‍ ഒഴിവാക്കിയത്. പന്തിനു പകരം ദിനേശ് കാര്‍ത്തിക്കിനെയാണ് ഇന്ത്യ ടീമിലേക്ക് ഉള്‍പ്പെടുത്തിയത്. നിലവില്‍ കെഎല്‍ രാഹുല്‍ ഓപ്പണിംഗ് സ്ഥാനത്തേക്ക് വരുകയാണെങ്കില്‍ പന്തിനെയാവും നാലാം നമ്പറില്‍ പരീക്ഷിക്കുക. എന്ത് തന്നെയായാലും ന്യൂസിലാണ്ടിനെതിരെയുള്ള മത്സരത്തില്‍ താരത്തെ ഉള്‍പ്പെടുത്താന്‍ ഇന്ത്യയ്ക്കാവില്ല.