സിൽവക്ക് മാഞ്ചസ്റ്റർ സിറ്റിയുടെ ആദരം, എത്തിഹാദ് സ്റ്റേഡിയത്തിൽ പ്രതിമ

ക്ലബ്ബ് വിടുന്ന ഇതിഹാസ താരം ഡേവിഡ് സിൽവക്ക് മാഞ്ചസ്റ്റർ സിറ്റിയുടെ ആദരമായി എത്തിഹാദ് സ്റ്റേഡിയത്തിന് പുറത്ത് താരത്തിന്റെ പ്രതിമ പണിയുന്നു. സിറ്റി ചെയർമാൻ കാലിദൂൻ അൽ മഖ്ദൂം ആണ് ഇക്കാര്യം അറിയിച്ചത്.

2010 ലാണ് സിൽവ സിറ്റിയുടെ ഭാഗമാവുന്നത്. പിന്നീട് സിറ്റിയുടെ ഓരോ നേട്ടങ്ങളിലും പങ്കാളിയായി. ക്ലബ്ബിന് ഒപ്പം 4 പ്രീമിയർ ലീഗ്, 2 എഫ് എ കപ്പ്, 5 ലീഗ് കപ്പ് കിരീടങ്ങൾ എന്നിവ നേടി. സിറ്റിക്കായി ആകെ 436 മത്സരങ്ങൾ കളിച്ചിട്ടുണ്ട്. 35 കാരനായ സിൽവ വരും ദിവസങ്ങളിൽ ഇറ്റാലിയൻ ക്ലബ്ബ് ലാസിയോയിൽ ചേർന്നേക്കും.