വനിതാ ലീഗ്; സേതു എഫ് സിക്ക് വീണ്ടും ജയം

ഇന്ത്യൻ വനിതാ ലീഗിൽ സേതു എഫ് സി തങ്ങളുടെ വിജയം തുടരുന്നു. ഇന്ന് ലുധിയാനയിൽ വെച്ച് നടന്ന മത്സരത്തിൽ ബെംഗളൂരു യുണൈറ്റഡ് എഫ് സിയെ ആണ് സേതു പരാജയപ്പെടുത്തിയത്. ഏകപക്ഷീയമായ മത്സരത്തിൽ എതിരില്ലാത്ത മൂന്നു ഗോളുകൾക്കായിരുന്നു സേതുവിന്റെ വിജയം. സേതു എഫ് സിക്ക് വേണ്ടി 11ആം മിനുട്ടിൽ സബിത ബണ്ഡാരി, 42ആം മിനുട്ടിൽ സന്ധ്യ, 75ആം മിനുട്ടിൽ അനിതാ എന്നിവർ ഗോൾ സ്കോർ ചെയ്തു.

സേതു എഫ് സിക്ക് ഈ വിജയത്തോടെ രണ്ട് മത്സരങ്ങളിൽ നിന്ന് ആറു പോയന്റ് ആയി. ആദ്യ മത്സരത്തിൽ സേതു എഫ് സി മണിപ്പൂർ പോലീസിനെ തോൽപ്പിച്ചിരുന്നു. ഇനി മെയ് 10ആം തീയതി സായ് കട്ടക്കുമായാണ് സേതുവിന്റെ അടുത്ത മത്സരം.