“ബാഴ്സലോണ അണ്ടർ 14 ടീമിനേക്കാൾ കഷ്ടം” – മൗറീനോ

ബാഴ്സലോണയ്ക്ക് എതിരെ രൂക്ഷ വിമർശനവുമായി ജോസെ മൗറീനോ. ഇന്നലെ ചാമ്പ്യൻസ് ലീഗിൽ ലിവർപൂളിനോട് നാലു ഗോളുകൾക്ക് ബാഴ്സലോണ പരാജയപ്പെട്ടിരുന്നു. ആ മത്സരത്തിൽ ബാഴ്സലോണ നാലാം ഗോൾ വഴങ്ങി വിധം ആണ് ജോസെ മൗറീനോയുടെ കടുത്ത വിമർശനം ക്ഷണിച്ചു വരുത്തിയത്. കോർണർ ഡിഫൻഡ് ചെയ്യാൻ ബാഴ്സലോണ മറന്ന സമയം മുതലാക്കി ലിവർപൂൾ ഗോൾ നേടുകയായിരുന്നു.

ആ ഗോൾ അണ്ടർ 14 ടീമും അണ്ടർ 15 ടീമും പോലും വഴങ്ങില്ല എന്നായിരുന്നു ജോസെയുടെ വാക്കുകൾ. ബാഴ്സലോണയുടെ കുട്ടികൾ ഗ്രൗണ്ടിൽ ഉറങ്ങുകയായിരുന്നു, ആ കുട്ടികൾക്ക് ഫുട്ബോൾ കളിക്കാനുള്ള മനസാന്നിദ്ധ്യമില്ല, ആ കുട്ടികൾ ഫുട്ബോളിന്റെ അടിസ്ഥാന കാര്യങ്ങൾ പഠിക്കേണ്ടതുണ്ട്. പക്ഷെ യഥാർത്ഥത്തിൽ ബാഴ്സലോണക്ക് വേണ്ടി കളിച്ചത് കുട്ടികൾ അല്ല. ഫുട്ബോൾ ലോകത്തെ സൂപ്പർ സ്റ്റാറുകൾ ആണ്. മൗറീനോ പറഞ്ഞു.

ഇന്നലെ നേടിയ വിജയം ക്ലോപ്പിന്റെ കഴിവാണെന്നും. അദ്ദേഹത്തിന്റെ ആത്മവിശ്വാസം വളരെ വലുതാണെന്നും മൗറീനോ പറഞ്ഞു.