പരിക്കേറ്റു പിന്മാറി എമ്മ, 18 കാരിയുടെ വിംബിൾഡൺ സ്വപ്നകുതിപ്പിന് അന്ത്യം

Wasim Akram

Download the Fanport app now!
Appstore Badge
Google Play Badge 1

വിംബിൾഡണിലെ ബ്രിട്ടീഷ് യുവ താരം എമ്മ റാഡുകാനുവിന്റെ സ്വപ്നകുതിപ്പിന് സങ്കടകരമായ അവസാനം. ഓസ്‌ട്രേലിയൻ താരമായ അജല ടോംജനോവിച്ചിനു എതിരായ മത്സരത്തിൽ രണ്ടാം സെറ്റിൽ പരിക്കേറ്റു വൈദ്യസഹായം തേടിയ എമ്മ തുടർന്നു മത്സരത്തിൽ തുടരണ്ട എന്നു തീരുമാനിക്കുക ആയിരുന്നു. ആദ്യ സെറ്റ് 6-4 നഷ്ടമായ എമ്മ രണ്ടാം സെറ്റിൽ 3-0 നു പിന്നിൽ നിൽക്കുമ്പോൾ ആയിരുന്നു പിന്മാറാൻ തീരുമാനിക്കുന്നത്. ആദ്യ സെറ്റിൽ ആദ്യം ബ്രൈക്ക് കണ്ടത്തിയ ഓസ്‌ട്രേലിയൻ താരം 18 കാരിയായ ബ്രിട്ടീഷ് താരത്തിന് മേൽ ആദ്യം തന്നെ ആധിപത്യം നേടി.

ആദ്യ സെറ്റിൽ തുടർന്ന് ബ്രൈക്ക് പോയിന്റുകൾ സൃഷ്ടിച്ച എമ്മക്ക് എതിരെ രണ്ടു പ്രാവശ്യം ബ്രൈക്ക് പോയിന്റുകൾ രക്ഷിച്ച ഓസ്‌ട്രേലിയൻ താരം സെറ്റ് വിട്ടു കൊടുക്കാൻ തയ്യാറായില്ല. തുടർന്ന് സെറ്റ് 6-4 നു ജയിച്ച ഓസ്‌ട്രേലിയൻ താരം രണ്ടാം സെറ്റിൽ ആദ്യ സർവീസിൽ തന്നെ ബ്രൈക്ക് കണ്ടത്തി 3-0 നു മുന്നിൽ നിൽക്കുമ്പോൾ ആണ് എമ്മയുടെ സങ്കടകരമായ പിന്മാറ്റം ഉണ്ടാവുന്നത്. ക്വാർട്ടർ ഫൈനലിൽ ഒന്നാം സീഡും നാട്ടുകാരിയും ആയ ആഷ് ബാർട്ടിയാണ് ടോംജനോവിച്ചിന്റെ എതിരാളി. 1980 തിനു ശേഷം ഇത് ആദ്യമായാണ് 2 ഓസ്‌ട്രേലിയൻ താരങ്ങൾ ഒരു ഗ്രാന്റ് സ്‌ലാം ക്വാർട്ടർ ഫൈനലിൽ നേരിട്ട് ഏറ്റുമുട്ടുന്നത്.