റെഡീം നോർത്ത് ഈസ്റ്റിൽ തുടരും

- Advertisement -

നോർത്ത് ഈസ്റ്റ് യുണൈറ്റഡ് വിങ്ങർ റെഡീം ത്ലാങ് ക്ലബുമായി ജരാർ പുതുക്കി. ഒരു വർഷത്തേക്കാണ് റെഡീം പുതിയ കരാർ ഒപ്പിട്ടത്. 24കാരനായ താരം നോർത്ത് ഈസ്റ്റിനായി കഴിഞ്ഞ സീസണിൽ മികച്ച പ്രകടനമായിരുന്നു കാഴ്ചവെച്ചത്. റൈറ്റ് വിങ്ങറായി കളിക്കുന്ന റെഡീം നോർത്ത് ഈസ്റ്റിനായി ഇതുവരെ 20 മത്സരങ്ങൾ കളിച്ചിട്ടുണ്ട്.

ഒരു ഗോളും താരം നോർത്ത് ഈസ്റ്റിനായി നേടിയിട്ടുണ്ട്. മുമ്പ് 2014ൽ നോർത്ത് ഈസ്റ്റ് ടീമിൽ ഉണ്ടായിരുന്ന റെഡീം പിന്നീട് മൂൻ വർഷം ഷില്ലോങ്ങ് ലജോങ്ങിനൊപ്പം ഐ ലീഗിലായിരുന്നു. കഴിഞ്ഞ സീസൺ തുടക്കത്തിലാണ് റെഡീം വീണ്ടും നോർത്ത് ഈസ്റ്റിൽ എത്തിയത്.

Advertisement