“ലോകകപ്പ് ഫൈനൽ കഴിഞ്ഞാൽ ഏറ്റവും വലിയ മത്സരം ഐ.പി.എൽ ഫൈനൽ”

Staff Reporter

ക്രിക്കറ്റ് ലോകകപ്പ് ഫൈനൽ കഴിഞ്ഞാൽ ഏറ്റവും വലിയ ക്രിക്കറ്റ് മത്സരം ഐ.പി.എൽ ഫൈനൽ ആണെന്ന് മുംബൈ ഇന്ത്യൻസ് താരം കീറോൺ പൊള്ളാർഡ്. ഐ.പി.എൽ ഫൈനലിൽ ഇന്ന് ഡൽഹി ക്യാപിറ്റൽസിനെ നേരിടാനിരിക്കെയാണ് മുംബൈ ഇന്ത്യൻസ് താരത്തിന്റെ പ്രതികരണം.

ഇത് ഫൈനൽ മത്സരം ആണെന്നും അതുകൊണ്ട് എല്ലാര്ക്കും സമ്മർദ്ദം ഉണ്ടാവുമെന്നും കീറോൺ പൊള്ളാർഡ് പറഞ്ഞു. എന്നാൽ എല്ലാവർക്കും ഫൈനൽ മത്സരം ജയിക്കണം ഫൈനൽ മത്സരം സാധാരണ മത്സരം പോലെ കളിക്കാനാണ് എല്ലാവരും ശ്രമിക്കുകയെന്നും കീറോൺ പൊള്ളാർഡ് പറഞ്ഞു.

കാണികൾ ഇല്ലെങ്കിലും ഫൈനലിന്റെ അന്തരീക്ഷം എല്ലാവരും ആസ്വദിക്കണമെന്നും ലോകകപ്പ് ഫൈനൽ കഴിഞ്ഞാൽ ഏറ്റവും വലിയ ക്രിക്കറ്റ് മത്സരം ഐ.പി.എൽ ഫൈനൽ ആണെന്നും പൊള്ളാർഡ് പറഞ്ഞു.