ഇന്ത്യ – ന്യൂസിലാണ്ട് മത്സരങ്ങളുടെ സംപ്രേക്ഷണാവകാശം സ്വന്തമാക്കി ആമസോണ്‍ പ്രൈം

- Advertisement -

ഇന്ത്യയും ന്യൂസിലാണ്ടും തമ്മിലുള്ള ക്രിക്കറ്റ് മത്സരങ്ങളുടെ സംപ്രേക്ഷണാവകാശം സ്വന്തമാക്കി സ്ട്രീമിംഗ് ഭീമന്മാരായ ആമസോണ്‍ പ്രൈം. ആറ് വര്‍ഷത്തേക്ക് ഇന്ത്യയുടെയും ന്യൂസിലാണ്ടിന്റെയും പുരുഷ – വനിത ടീമുകള്‍ തമ്മിലുള്ള മത്സരങ്ങളാണ് പ്രൈം സ്വന്തമാക്കിയത്.

ഇതാദ്യമായാണ് ഇന്ത്യയില്‍ ലൈവ് സ്പോര്‍ട്സിലേക്ക് ആമസോണ്‍ പ്രൈം എത്തുന്നത്. 2021-22 ഹോം സമ്മര്‍ മുതലാണ് ഈ കരാര്‍.

Advertisement