സീസൺ ടിക്കറ്റ് പണം മാഞ്ചസ്റ്റർ യുണൈറ്റഡ് തിരികെ നൽകും

- Advertisement -

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇനി ഈ സീസണിൽ മത്സരങ്ങൾ കാണാൻ കാണികൾക്ക് അവസരമുണ്ടാവില്ല എന്ന് ഉറപ്പായ സാഹചര്യത്തിൽ ആരാധകർക്ക് ആശ്വാസമായ ഒരു നീക്കത്തിന് ഒരുങ്ങുകയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ്. സീസൺ ടിക്കറ്റ് എടുത്ത ആരാധകർക്ക് സീസൺ ടിക്കറ്റിന്റെ പണം തിരിച്ചു നൽകാൻ ആണ് മാഞ്ചസ്റ്റർ യുണൈറ്റഡ് തീരുമാനിച്ചിരിക്കുന്നത്.

ശേഷിക്കുന്ന മത്സരങ്ങൾക്ക് തതുല്യമായ തുക ആരാധകർക്ക് തിരികെ നൽകാൻ ആണ് തീരുമാനം. ഇത് വ്യക്തമാക്കി കിണ്ട് ക്ലബ് സീസൺ ടിക്കറ്റ് ഉടമകൾക്ക് ഇമെയിൽ അയച്ചിട്ടുണ്ട്. പ്രീമിയർ ലീഗിൽ മറ്റു ക്ലബുകളും ഈ തീരുമാനം പിന്തുടരും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ജൂൺ 19ന് പ്രീമിയർ ലീഗ് പുനരാരംഭിക്കും എന്നാണ് ഇപ്പോൾ പ്രതീക്ഷിക്കപ്പെടുന്നത്.

Advertisement