കേരള വനിതാ ലീഗിൽ ഇന്ന് നടന്ന മത്സരത്തിൽ കേരള യുണൈറ്റഡിന് വൻ വിജയം. ഇന്ന് ലൂക്ക സോക്കറിനെ നേരിട്ട കേരള യുണൈറ്റഡ് ഒന്നിനെതിരെ ആറു ഗോളുകളുടെ വിജയമാണ് നേടിയത്. ഹാർമിലൻ കൗറിന്റെ ഹാട്രിക്ക് ഗോൾ കേരള യുണൈറ്റഡിന്റെ വിജയത്തിൽ പ്രധാനമായി. 7ആം മിനുട്ടിലും 13ആം മിനുട്ടിലും 55ആം മിനുട്ടിലുമാണ് ഹാർമിലൻ ഗോളുകൾ നേടിയത്. അനന്യ രാജേഷ്, പ്രിസ്റ്റി, സാന്ദ്ര എന്നിവരാണ് കേരള യുണൈറ്റഡിന്റെ മറ്റു ഗോളുകൾ നേടിയത്. ഇത് കേരള യുണൈറ്റഡ് ടീമിന്റെ വനിതാ ലീഗിലെ മൂന്നാം വിജയമാണ്.