ഫ്രാൻസിനെ പരാജയപ്പെടുത്തി ഇറ്റലി അണ്ടർ-19 യൂറോപ്യൻ ചാമ്പ്യൻഷിപ്പ് ഫൈനലിൽ

Jyotish

ഏകപക്ഷീയമായ രണ്ടു ഗോളുകൾക്ക് ഫ്രാൻസിനെ പരാജയപ്പെടുത്തി ഇറ്റലി അണ്ടർ-19 യൂറോപ്യൻ ചാമ്പ്യൻഷിപ്പ് ഫൈനലിൽ കടന്നു. ആദ്യ പകുതിയിലേ ഇരട്ട ഗോളുകളാണ് ഇറ്റലിയെ ഫൈനലിലേക്ക് നയിച്ചത്. ക്രിസ്ത്യൻ കപ്പോൺ, മോയിസ് കെഎൻ എന്നിവരാണ് അസൂറികൾക്ക് വേണ്ടി ഗോളടിച്ചത്.

ഇരുപത്തിയേഴാം മിനുട്ടിൽ കപ്പോണിലൂടെയാണ് ആദ്യ ഗോൾ വീഴുന്നത്. മൂന്നു മിനുട്ടിനു ശേഷം കീനിന്റെ ഗോളോടെ ഇറ്റലി വിജയമുറപ്പിച്ചു. സെയ്നജോക്കിയിൽ വസിച്ച് നടക്കുന്ന ഫൈനലിൽ ഇറ്റലിയുടെ എതിരാളികൾ പോർച്ചുഗലാണ്. അതെ സമയം ഗ്രൂപ്പ് സ്റ്റേജ് മത്സരത്തിൽ 3-2 നു പോർചുഗലിനെ പരാജയപ്പെടുത്തിയിരുന്നു

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial