ക്രിസ്റ്റിയാനോ ഇറ്റലിയിലും വിജയക്കുതിപ്പ് തുടരും- യുവന്റസ് കോച്ച്

- Advertisement -

ക്രിസ്റ്റിയാനോ റൊണാൾഡോ സീരി എ യിലും വിജയക്കുതിപ്പ് തുടരുമെന്ന് യുവന്റസ് കോച്ച് മാസിമിലിയാനോ അല്ലെഗ്രി. ഇന്റർനാഷണൽ ചാമ്പ്യൻസ് കപ്പിലെ മത്സരത്തിന് ശേഷമാണ് യുവന്റസ് കോച്ച് മനസ് തുറന്നത്. ലാ ലീഗയിലെ പോലെ ഗോളടിക്കാനും അടിപ്പിക്കാനും യുവന്റസിലും റൊണാൾഡോയ്ക്ക് സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. എല്ലായിപ്പോലും പോലെ യുവന്റസിന് വേണ്ടിയും പോർച്ചുഗീസ് സൂപ്പർ താരം ഗോളുകളടിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രീ സീസൺ ക്യാമ്പിൽ ജൂലൈ മുപ്പത്തിനാണ് ക്രിസ്റ്റിയാനോ എത്തുക.

ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും മികച്ച കളിക്കാരിൽ ഒരാളായ ക്രിസ്റ്റിയാനോ റൊണാൾഡോ ആരാധകരെയെല്ലാം ഞെട്ടിച്ച് കൊണ്ടാണ് യുവന്റസിലേക്കെത്തിയത്. 112 മില്യൺ യൂറോ നൽകിയാണ് സൂപ്പർ താരത്തെ യുവന്റസ് ടൂറിനിലെത്തിച്ചത്. തുടർച്ചയായ ഏഴു തവണ ഇറ്റാലിയൻ ചാമ്പ്യന്മാരായ യുവന്റസ് യൂറോപ്പ്യൻ കിരീടം സ്വപനം കണ്ടാണ് ക്രിസ്റ്റിയാനോയെ ടീമിൽ എത്തിച്ചത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement