സീസൺ തുടങ്ങും മുൻപേ യുണൈറ്റഡിന് കനത്ത തിരിച്ചടി

സീസൺ തുടങ്ങും മുൻപ് തന്നെ മാഞ്ചസ്റ്റർ യുണൈറ്റഡിന് കനത്ത തിരിച്ചടി. പരിക്കേറ്റ ക്യാപ്റ്റൻ അന്റോണിയോ വലൻസിയക്ക് സീസൺ തുടക്കത്തിലെ മത്സരങ്ങൾ നഷ്ടമാകും. യുണൈറ്റഡ് പരിശീലകൻ മൗറീഞ്ഞോയാണ് താരത്തിന്റെ പരിക്ക് സ്ഥിരീകരിച്ചത്.

അമേരിക്കയിലെ പ്രീ സീസൺ മത്സരത്തിന് ഇടയിലാണ് റൈറ്റ് ബാക്കായ വലൻസിയക്ക് പരിക്കേറ്റത്. ഇതോടെ ലോകകപ്പ് കഴിഞ്ഞു അവധിയിലുള്ള ആഷ്ലി യങിനോട് പെട്ടെന്ന് തിരിച്ചെത്താൻ മൗറീഞ്ഞോ ആവശ്യപ്പെട്ടിട്ടുണ്ട്. ഈ സീസണിൽ പുതുതായി ടീമിൽ എത്തിച്ച ഡിഫൻഡർ ഡിയഗോ ഡലോട്ടും പരിക്കേറ്റ് പുറത്തായതോടെ യുണൈറ്റഡിൽ രണ്ട് റൈറ്റ് ബാക്കുകളും പുറത്തായി.

സീസൺ തുടക്കത്തിൽ ഇതോടെ റൈറ്റ് ബാക്കായി ആഷ്ലി യങ്ങും ലെഫ്റ്റ് ബാക്കായി ലുക്ക് ഷോയുമാകും ആദ്യ ഇലവനിൽ കളിക്കുക.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleയൂറോപ്പ ലീഗ് യോഗ്യതാ മത്സരത്തിൽ ബേൺലിക്ക് സമനില
Next articleഫ്രാൻസിനെ പരാജയപ്പെടുത്തി ഇറ്റലി അണ്ടർ-19 യൂറോപ്യൻ ചാമ്പ്യൻഷിപ്പ് ഫൈനലിൽ