11 ഗോളടിച്ച് ഇന്ത്യൻ കുട്ടികൾക്ക് ഉജ്ജ്വല ജയം

Staff Reporter

ഖത്തർ ക്ലബ് അൽ സയ്‌ലിയ ക്ലബ്ബിനെ നാണം കെടുത്തി ഇന്ത്യൻ കുട്ടികൾ. ഇന്ത്യൻ അണ്ടർ 16 ടീമുമായുള്ള സഹൃദ മത്സരത്തിലാണ് ഖത്തർ ക്ലബിന്റെ വലയിൽ 11 ഗോൾ അടിച്ച് ഇന്ത്യൻ അണ്ടർ 16 ടീം വിജയിച്ചത്.

ആദ്യ പകുതി അവസാനിക്കുമ്പോൾ 6 ഗോളിന്റെ ലീഡ് നേടിയ ഇന്ത്യ രണ്ടാം പകുതിൽ അഞ്ചു ഗോൾകൂടി അടിച്ച് ഗോൾ പട്ടിക പൂർത്തിയാകുകയായിരുന്നു. ഇന്ത്യക്ക് വേണ്ടി ഗിവ്‌സണും ബേക്കേയും രണ്ടു ഗോൾ വീതം നേടിയപ്പോൾ റിക്കി, ലാൽറോകിമ, എറിക്, രവി, ഹർപ്രീത് എന്നിവർ ഓരോ ഗോൾ വീതവും നേടി.

ഖത്തർ പര്യടനത്തിലെ ഇന്ത്യൻ കുട്ടികളുടെ രണ്ടാം വിജയമായിരുന്നു ഇത്. കഴിഞ്ഞ ദിവസം ഖത്തറിലെ ആസ്പയർ ക്ലബ്ബിനെ ഇന്ത്യൻ കുട്ടികൾ ഏകപക്ഷീയമായ രണ്ടു ഗോളുകൾക്ക് തോൽപ്പിച്ചിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial