ടി20 ലോകകപ്പ് യോഗ്യത മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കം

ടി20 ലോകകപ്പിന്റെ യോഗ്യ റൗണ്ട് മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കം. ഇന്ന് ആദ്യ മത്സരത്തിൽ ആതിഥേയരായ ഒമാന്‍ – പാപുവ ന്യു ഗിനിയെ നേരിടുമ്പോള്‍ അതേ ഗ്രൂപ്പിലെ രണ്ടാം മത്സരത്തിൽ ബംഗ്ലാദേശ് സ്കോട്‍ലാന്‍ഡിനെ നേരിടും.

നാളെ യുഎഇയിൽ ഗ്രൂപ്പ് എ മത്സരങ്ങള്‍ നടക്കും. യോഗ്യത റൗണ്ടിൽ നിന്ന് നാല് ടീമുകളാണ് സൂപ്പര്‍ 12 ഗ്രൂപ്പ് മത്സരത്തിലേക്ക് യോഗ്യത നേടുന്നത്. ഒക്ടോബര്‍ 23ന് സൂപ്പര്‍ 12 ഗ്രൂപ്പ് മത്സരങ്ങള്‍ ആരംഭിക്കും.