“ഈ ഗോൾ ദൈവം തന്നത്” – സഹൽ

ഇന്നലെ സാഫ് കപ്പ് ഫൈനലിൽ ഇന്ത്യയുടെ വിജയത്തിൽ പങ്കുവഹിക്കാൻ മലയാളു താരം സഹലിനും ആയിരുന്നു. അവസാനം സബ്ബായി എത്തി സഹൽ അബ്ദുൽ സമദ് ആയിരുന്നു ഇന്ത്യയുടെ മൂന്നാം ഗോൾ നേടിയത്. ഈ ഗോൾ സഹലിന്റെ ഇന്ത്യൻ സീനിയർ ടീമിനായുള്ള ആദ്യ ഗോളായിരുന്നു. മൂന്ന് നേപ്പാൾ താരങ്ങളെ മറികടന്നായിരുന്നു സഹലിന്റെ ഗോൾ. ഈ ഗോൾ ദൈവത്തിന്റെ അനുഗ്രഹം ആണെന്ന് സഹൽ മത്സര ശേഷം പറഞ്ഞു. കളി വിജയിച്ചതിൽ തന്റെ വലിയ പങ്കില്ല എന്നും ടീമിന്റെ പ്രയത്നമാണെന്നും താരം പറഞ്ഞു.

ഇത് ദൈവം തന്ന ഗോൾ ആണ് എന്താണ് ഗ്രൗണ്ടിൽ സംഭവിച്ചത് എന്ന് എനിക്ക് അറിയില്ല. സഹൽ പറഞ്ഞു. ഈ ഗോൾ ഒരു അത്ഭുതമാണെന്നും സഹൽ പറഞ്ഞു