ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിന് കമന്റേറ്ററായി ദിനേശ് കാര്‍ത്തിക്കും, ഇന്ത്യന്‍ ബൗളര്‍മാര്‍ കസറുമെന്നും താരം

ദിനേശ് കാര്‍ത്തിക് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിന് കമന്റേറ്ററായി ദിനേശ് കാര്‍ത്തിക്കും െത്തി. സ്കൈ സ്പോര്‍ട്സിന്റെ കമന്ററി പാനലിലേക്ക് ആണ് താരം എത്ിതയത്. സൗത്താംപ്ടണിൽ മേയ് 18 മുതൽ 22 വരെയാണ് ഇന്ത്യയും ന്യൂസിലാണ്ടും തമ്മിലുള്ള ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ നടക്കുക. ഈ അവസരം ലഭിച്ചതിന് തനിക്ക് സന്തോഷമുണ്ടെന്നും താൻ ഭാഗ്യവാനാണെന്ന് കരുതുന്നുവെന്നും കാര്‍ത്തിക്ക് പറഞ്ഞു. തനിക്ക് ടെക്നിക്ക്, സ്ട്രാറ്റജി തുടങ്ങിയ കാര്യങ്ങള്‍ കമന്ററിയിലൂടെ പ്രേക്ഷകരിലേക്ക് എത്തിക്കാമെന്ന് കരുതുന്നുവെന്നും കാര്‍ത്തിക്ക് വ്യക്തമാക്കി.

ഇരു ടീമുകളിലെയും ക്രിക്കറ്റര്‍മാരുമായി താൻ കളിച്ചിട്ടുള്ളതിനാൽ തന്നെ അവര്‍ ചിന്തിക്കുന്നതെന്നാണെന്ന് അറിവ് തനിക്കുണ്ടാകുമെന്നും താൻ അത് പ്രേക്ഷകരിലേക്ക് പങ്കുവയ്ക്കുവാന്‍ ശ്രമിക്കുമെന്നും കാര്‍ത്തിക്ക് വ്യക്തമാക്കി. ഫൈനലിൽ ഇന്ത്യൻ ബാറ്റ്സ്മാന്മാര്‍ മികച്ച കൂട്ടുകെട്ട് പടുത്തുയര്‍ത്തിയാൽ ബാക്കി കാര്യങ്ങൾ ബൗളര്‍മാര്‍ നോക്കിക്കോളുമെന്നും വിജയം ഇന്ത്യയ്ക്കൊപ്പമായിരിക്കുമെന്നും താരം പറഞ്ഞു.

സൈബീരിയയിൽ നിന്ന് ദിനേശ് കാര്‍ത്തിക് കമന്ററി ദൗത്യങ്ങള്‍ക്കായി ഇംഗ്ലണ്ടിൽ എത്തിചേര്‍ന്നുവെന്നാണ് ലഭിയ്ക്കുന്ന വിവരം.

Previous articleറൗളിൻ ബോർജസിൽ വിശ്വസം അർപ്പിച്ച് മുംബൈ സിറ്റി, പുതിയ കരാർ!!
Next articleസ്പാനിഷ് പരിശീലകൻ കികോ റമിറസ് ഒഡീഷയുടെ പരിശീലകനാകും